കോട്ടയം: ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ കയറ്റി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ വെള്ളൂര്‍ വടകര പുത്തന്‍പുരയില്‍ അന്‍സിലിനെ (18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു.
നേരത്തേ, സാമൂഹികമാധ്യമം വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി പല പ്രാവശ്യം പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്താല്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.