മുംബൈ :ദീപാവലി തിരക്ക് മുൻകൂട്ടി കണ്ട് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ച് വെസ്റ്റേണ്‍ റെയില്‍വേ.
മുംബൈ സെന്‍ട്രല്‍ ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയാക്കിയത്.
ഒക്ടോബര്‍ 31 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. മുംബൈ സെന്‍ട്രല്‍, ദാദര്‍, ബോറിവാലി, ബാന്ദ്ര ടെര്‍മിനസ്, വാപി, വല്‍സാദ്, ഉദ്ന, സൂറത്ത് എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ നല്‍കേണ്ടത്.
ഫെസ്റ്റിവല്‍ സീസന് പ്രമാണിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ കണ്ടുവരുന്ന തിരക്കും കൂട്ടംകൂടലും ഒഴിവാക്കാനാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.