മലപ്പുറം: എടപ്പാള്‍ നടുവട്ടത് വിദ്യാര്‍ത്ഥികളെ ഇടിച്ചിടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി.
സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ബസ് തടഞ്ഞ കുട്ടികളുടെ ഇടയിലേക്ക് ഇയാൾ ബസ് ഓടിച്ചു കയറ്റുകയായിരുന്നു.ഭാഗ്യത്തിനാ ണ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്.
ബസിന് മുന്നില്‍ കയറി നിന്ന് വിദ്യാര്‍ത്ഥികള്‍ നിര്ത്താനാവശ്യപ്പെടുമ്ബോള്, അത് വകവയ്ക്കാതെ ബസ് മുന്നോട്ടെടുത്ത് ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബസ് ജീവനക്കാരെയും ഉടമയെയും വിളിച്ചു വരുത്തിയ പൊലീസ് 3000 രൂപ പിഴ ഈടാക്കി.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവറോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നടുവട്ടം സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.