Month: March 2026
-
Breaking News
‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍
ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…
Read More » -
Breaking News
ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം
ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…
Read More » -
Breaking News
ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…
Read More » -
Breaking News
‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി
കൊച്ചി: മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓപ്പറേഷൻ ത്രാൾ’ സിനിമയുടെ ഭാഗമാകാൻ ഒട്ടേറെ ആവശ്യക്കാർ. ഇതോടെ സിനിമയുടെ കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ ഹാങ്ങായി. ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നിരുന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോൾ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് കാസ്റ്റിങ് കോളിന് ലഭിച്ചത്. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.…
Read More » -
Breaking News
യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു… ഞങ്ങളുടെ നിലപാട് വ്യക്തമാണ്!! യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അഭ്യർഥനകൾ സ്വാഗതാർഹം, എന്നാൽ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ
ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. പക്ഷെ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഞായറാഴ്ചയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ,…
Read More » -
Breaking News
എത്രയും വേഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തകർക്കും, കഴിഞ്ഞ 47 വർഷമായി അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കിയുണ്ട് – ട്രംപിന്റെ ഭീഷണി
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ ഒരു ധാരണയിലെത്താൻ സാധിക്കാത്ത പക്ഷം ഇറാനിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഉടൻ വ്യാപാരത്തിനായി തുറന്നുകൊടുക്കുന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ പൂർണമായി നശിപ്പിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരിക്കും ഇറാനെ തകർക്കുകയെന്നും ട്രംപ് പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ച് യുഎസ് കഴിഞ്ഞയാഴ്ച അറിയിച്ച 15 ഇന വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുക…
Read More » -
Breaking News
ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…
മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…
Read More » -
Breaking News
‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി
കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ…
Read More »

