തീരുമാനിച്ചുകഴിഞ്ഞപ്പോള്‍ അപകടത്തില്‍പെട്ട് കാലൊടിഞ്ഞ് കിടപ്പിലായി ; നിശ്ചയിച്ച തീയതിയില്‍ തന്നെ വധുവും ബന്ധുക്കളും വരന്റെ വീട്ടിലെത്തി വിവാഹം നടത്തി, രണ്ടുപേര്‍ക്കും രണ്ടാം വിവാഹം

ആലപ്പുഴ: അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന വരനെ തേടി വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹം നടത്തി. ചേര്‍ത്തല കളിത്തട്ടുങ്കല്‍ 65 കാരന്‍ രമേശന്റെയും കുറുപ്പും കുളങ്ങര ആലയ്ക്കാ വെളിയില്‍ 55 കാരി ഓപ്പനയുടേയും വിവാഹമാണ് നടന്നത്. രമേശന്‍ അപകടത്തെ തുടര്‍ന്ന് കാലൊടിഞ്ഞു കിടപ്പിലായതോടെയാണ് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു.
പരിക്കേറ്റതിനാല്‍ വിവാഹം മാറ്റിവെയ്ക്കാന്‍ വീട്ടുകാരും ബന്ധുക്കളും ആലോചിച്ചെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വിവാഹം മുന്‍പ് തീരുമാനിച്ച് അനുസരിച്ച് 25 ാം തീയതി തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായി രമേശനെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചു. വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ കിടക്കയിലായിരുന്ന രമേശന്‍ ഓമനയുടെ കഴുത്തില്‍ താലികെട്ടി പരസ്പരം മാല ചാര്‍ത്തി. ഇരുവരുടേയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹം നടത്താനുള്ള ഒരുക്കത്തിനിടയില്‍ ഒക്‌ടോബര്‍ 15 നായിരുന്നു ചേര്‍്ത്തല മതിലകം ആശുപത്രിയിലെ മരപ്പണിക്കാരനായ രമേശന് പരിക്കേറ്റത്. ഉച്ചയ്ക്ക് വീട്ടിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ ബൈക്ക് ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. രമേശന്റെ ഇടതു തുടയെല്ലിന് മുകളിലും മുട്ടിന് താഴെയും ഒടിവ് സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. തുര്‍ന്നായിരുന്നു വിവാഹം തീരുമാനിച്ച തീയതിയില്‍ തന്നെ നടത്തിയത്.






