Breaking NewsLead NewsLIFELife Style

മിലാന്‍ ഫാഷന്‍ വീക്കില്‍ ശ്രദ്ധ കവര്‍ന്ന സ്റ്റീവ് ജോബ്‌സിന്റെ മകള്‍, ഫാഷനിസ്റ്റ് ഈവ് ജോബ്സ് ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍

സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി റണ്‍വേയില്‍ അരങ്ങേറ്റം കുറിച്ച ഈവ് ജോബ്‌സ് അടുത്തിടെ നടന്ന മിലാന്‍ ഫാഷന്‍ വീക്കിലും ശ്രദ്ധേയ യായി. സ്റ്റീവ് ജോബ്‌സിന്റെ ഫാഷനിസ്റ്റയായ മകളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

ലോകത്ത് വിപ്ലവം സൃഷ്ടിച്ച കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആപ്പിളിന്റെ അന്തരിച്ച സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഇളയ മകള്‍ ഈവ് ജോബ്സ് ഫാഷന്‍ രംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയിട്ടിള്ള താരമാണ്. 1998 ജൂലൈ 9-ന് കാലിഫോര്‍ണിയ യിലെ പാലോ ആള്‍ട്ടോയില്‍ ജനിച്ച ഈവ്, വലിയ സൗകര്യ ങ്ങളുള്ള ഒരു വീട്ടിലാണ് വളര്‍ന്നത്. കുട്ടികള്‍ എന്നും വിനയമുള്ളവരായിരി ക്കണമെന്ന് അവരുടെ അമ്മ ലോറെന്‍ പവല്‍ ജോബ്സ് ഉറപ്പുവരുത്തി.

Signature-ad

ഫ്‌ലോറിഡയിലെ അപ്പര്‍ എചെലോണ്‍ അക്കാദമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, 2021-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ്, ടെക്നോളജി, സൊസൈറ്റിയില്‍ ബിരുദം നേടി. സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി ടട22ല്‍ റണ്‍വേയില്‍ ചുവടുവെച്ചുകൊണ്ടാണ് ഈവ് മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വോഗ് ജപ്പാന്റെ 2022 ഒക്ടോബര്‍ ലക്കത്തിന്റെ കവറിലും അവര്‍ ഇടം നേടി. ഈ ആപ്പിള്‍ അനന്തരാവകാശി അമേരിക്കന്‍ വോഗിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും ബ്രിട്ടീഷ് ഷോ-ജമ്പിംഗ് മത്സരാര്‍ത്ഥിയുമായ ഹാരി ചാള്‍സുമായി ഈവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ഇവര്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ഈ സാങ്കേതിക പരിജ്ഞാന മുള്ള മോഡലിന്റെ സൗഹൃദവലയം, മറ്റ് സാങ്കേതിക കോടീശ്വരന്മാരുടെ പെണ്‍മ ക്കളുമായുള്ള ബന്ധത്തില്‍ കെട്ടിപ്പടുത്തതാണ്. മൈക്രോസോഫ്റ്റ് സ്ഥാപ കന്‍ ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെനിഫര്‍ ഗേറ്റ്സുമായി അവര്‍ അടുത്ത സുഹൃത്താണ്.

2020-ല്‍ ഗ്ലോസ്സിയറിനായുള്ള ഒരു ബ്യൂട്ടി കാമ്പെയ്നിലും ഈവ് അഭിനയിച്ചു. ഈ സമയത്താണ് മോഡലിംഗിനോടും ഫാഷന്‍ ഇന്‍ഡസ്ട്രിയോടുമുള്ള താല്‍പ്പര്യം അവര്‍ തിരിച്ചറിഞ്ഞത്. ലൂയി വിറ്റന്റെ വിമന്‍സ് വെയര്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ നിക്കോളാസ് ഗെസ്‌ക്വിയര്‍ ഈവിന്റെ കരിയറിന് പിന്തുണ നല്‍കിയിട്ടുണ്ട്. 2022-ല്‍ ലൂയി വിറ്റന്റെ ‘ട്വിസ്റ്റ് ബാഗുകള്‍ക്കായുള്ള’ കാമ്പെയ്നിലും അവര്‍ അഭിനയിച്ചു.

 

Back to top button
error: