CrimeNEWS

അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേട്രാക്കില്‍ തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്നു; പ്രതി കോഴിക്കോട്ടുനിന്ന് പിടിയില്‍

മലപ്പുറം: അങ്ങാടിപ്പുറത്ത് റെയില്‍വേട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്തുപറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്കു മടങ്ങുന്ന സമയം പുറകില്‍ വന്ന പ്രതി വശത്തേക്കു തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പ്പോയി പറഞ്ഞ് ആളെക്കൂട്ടിയും തിരച്ചില്‍ നടത്തി. എന്നിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Signature-ad

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യംചെയ്യാനും മോഷണമുതല്‍ കണ്ടെടുക്കാനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: