KeralaNEWS

രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍; പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസില്‍ പുകയുന്നു?

തിരുവനന്തപുരം: പാലക്കാട് സ്ഥാനാര്‍ഥിയായതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോകാനുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആവശ്യം അംഗീകരിക്കാതെ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ഒപ്പം വരണമെന്ന ആവശ്യത്തോട് ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

പാലക്കാട് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധവും എതിര്‍പ്പുമായി പി.സരിന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും രാഹുലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷമുണ്ടെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പി.സരിന്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും എതിര്‍പ്പ് പ്രകടമാക്കിയത്.

എന്നാല്‍, സരിന്റെ വിഷയത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ സുഹൃത്താണ് സരിന്‍ . കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: