KeralaNEWS

റോഡിനു കുറുകെ ചാടിയ നായയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; യാത്രക്കാരിക്ക് ദാരുണാന്ത്യം

   കൊല്ലം ശൂരനാട് റോഡിനു കുറുകെ ചാടിയ നായയെ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് പൈനിവിള കിഴക്കതിൽ രാജേഷിൻ്റെ ഭാര്യ ലിജി (33) ആണ് മരിച്ചത്.സ്കൂട്ടറിൽ ലിജിക്കൊപ്പം യാത്ര ചെയ്ത ഭർതൃ സഹോദരി രാജിക്ക് പരിക്കേറ്റു.

ഇന്നലെ (ഞായർ) വൈകിട്ട് 5 മണിയോടെ സംഗമം ജംഗ്ഷനിൽ നിന്നും ഹൈസ്കൂൾ ജംഗ്ഷനിലേക്ക് വരവേ അഴകിയകാവിന് സമീപം വച്ചായിരുന്നു അപകടം.

Signature-ad

ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: