CrimeNEWS

ലൈംഗിക ബന്ധത്തിനിടെ രക്തസ്രാവം: ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം ഓണ്‍ലൈനില്‍ പരിഹാരം തിരഞ്ഞ് കാമുകന്‍; നഴ്‌സിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഗാന്ധിഗനര്‍: ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവമുണ്ടായ പെണ്‍കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേറ്റ മുറിവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്.

സെപ്റ്റംബര്‍ 23ന് നവ്‌സരി ജില്ലയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് പെണ്‍കുട്ടിയും ഇരുപത്താറുകാരനായ കാമുകനും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ ഇവര്‍ പരിഭ്രാന്തരായി. എന്നാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഒന്നര മണിക്കൂറോളം യുവാവ് ഓണ്‍ലൈനില്‍ പരിഹാര മാര്‍ഗങ്ങള്‍ തിരഞ്ഞെന്നും തുണി ഉപയോഗിച്ച് രക്തസ്രാവം നിര്‍ത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.

Signature-ad

അപ്പോഴേക്കും പെണ്‍കുട്ടി ബോധരഹിതയായി. പിന്നാലെ യുവാവ് ഒരു സുഹൃത്തിനെ വിളിച്ച് വരുത്തി മുറിയിലെ രക്തക്കറ വൃത്തിയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയും യുവാവും തമ്മില്‍ പരിചയപ്പെടുന്നത്. രണ്ടു വര്‍ഷമായി ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നില്ല. ഏഴു മാസം മുമ്പാണ് സമൂഹ മാധ്യമം വഴി വീണ്ടും സൗഹൃദത്തിലായതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: