KeralaNEWS

ഒരു വീട്ടില്‍ 500 രൂപ വീതം; തൃശൂരിൽ ബിജെപിയുടെ നോട്ടുവിതരണം 

തൃശൂർ: വോട്ട് നേടാൻ ബിജെപി നേതാവ് നാട്ടുകാർക്ക് പണം കൈമാറിയത് വിവാദമാകുന്നു. ഒരു വീട്ടില്‍ 500 രൂപ വീതമായിരുന്നു വിതരണം.

നാട്ടുകാർ തടഞ്ഞതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും വീട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ്  നിർബന്ധിച്ച്‌ പണം കയ്യില്‍ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം കയ്യില്‍ വെച്ച ശേഷം ഇയാൾ സ്ഥലം വിട്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

 .വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാർക്കാണ് പണം കൈമാറിയത്.ബിജെപി പ്രാദേശിക നേതാവായ സുഭാഷാണ് വീട്ടിലെത്തി പണം നല്‍കിയതെന്ന്  കോളനി നിവാസികളായ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവർ പറഞ്ഞു

ആളുകള്‍ കൂടിയപ്പോഴേക്കും പണവുമായി വന്നയാള്‍ മടങ്ങിയെന്നും അധികൃതർക്ക് പരാതി നല്‍കിയെന്നും കോളനി നിവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: