IndiaNEWS

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് കാമുകനൊപ്പം ഹോളി ആഘോഷിക്കുന്ന ഭാര്യയെ; കാമുകനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ട് യുവാവ്

ന്യൂഡൽഹി: ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ച യുവാവ് ഭാര്യയുടെ കാമുകനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു. ഡല്‍ഹി ആനന്ദ് പർബത് മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന മാധവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്.

യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. യുവാവിന്റെ കാമുകിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹം കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ യുവതിയെയും ഭർത്താവിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Signature-ad

വിവാഹിതയായ യുവതിയുമായി മാധവിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ കൊലപ്പെടുത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും മാധവും അടുപ്പത്തിലായിരുന്നുവെന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: