KeralaNEWS

കോതമംഗലത്ത് ബൈക്ക് ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി, 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോതമംഗലം :തങ്കളം-കാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്, ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.

കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആല്‍ബിൻ (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച്‌ കയറുകയായിരുന്നു.ഇന്നലെരാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്.

Signature-ad

ഇടിയുടെ ആഘാതത്തില്‍ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: