KeralaNEWS

പത്തനംതിട്ടയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Signature-ad

വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പത്തനംതിട്ട തേക്കുതോട്ടിലും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Back to top button
error: