KeralaNEWS

കേരള ജെഡിഎസ് വീണ്ടും പിളര്‍പ്പിലേക്ക്; നാണുവിന്റെ ‘ഉണക്കയോഗ’ത്തിന് ബദലുമായി നീലന്‍

തിരുവനന്തപുരം: കേരള ജെഡിഎസ് വീണ്ടും പിളര്‍പ്പിലേക്ക്. ദേശീയ സെക്രട്ടറി എ നീലലോഹിതദാസന്‍ നാരടാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നീക്കം നടക്കുകയാണ്. ജെഡിഎസിന്റെ ദേശീയ ബദല്‍ രൂപീകരിക്കുമെന്ന് നീല ലോഹിതദാസന്‍ പ്രതികരിച്ചു. സി കെ നാണു വിഭാഗത്തിനും ഔദ്യോഗിക പക്ഷത്തിനും ബദലായാണ് പുതിയ നീക്കം. ഇരു വിഭാഗങ്ങളോടും യോജിപ്പ് ഇല്ലെന്നും നീല ലോഹിതദാസന്‍ വ്യക്തമാക്കി.

‘കേരള പാര്‍ട്ടിയായിട്ടാണ് തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന്റെ കൂടെ ഇല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞു. ഇക്കാലമത്രയും ദേശീയ രാഷ്ട്രീയത്തിനൊപ്പമാണ് നിന്നത്. ഇനിയും അതേ സാധിക്കൂ. ഇവര്‍ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ കേരളത്തിലെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി എന്താണ് വേണ്ടതെന്ന് ആലോചിക്കും, അവരെ കൂടെ കേട്ടശേഷം അടുത്തനടപടി തീരുമാനിക്കും. ദേശീയ ബദല്‍ രൂപീകരിക്കും.’ നീല ലോഹിതദാസന്‍ പറഞ്ഞു.

Signature-ad

കര്‍ണാടകത്തില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ചേരാനുള്ള ജെഡിഎസ് തീരുമാനത്തോട് വിയോജിച്ച് കേരള ഘടകം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തില്‍ സി കെ നാണുവിന്റെ നേതൃത്വത്തില്‍ കോവളത്ത് യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരു ‘ഉണക്കയോഗം’ ആയിരുന്നുവെന്ന് നീല ലോഹിതദാസന്‍ അഭിപ്രായപ്പെട്ടു.

Back to top button
error: