കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി.
മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനഃപൂര്‍വം സ്പര്ശിക്കുകയായിരുന്നുവെന്നാ
നേരത്തേ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്കു പുറമേ 354, 119 എ വകുപ്പും ചുമത്തിയാണു കേസ്. കുറ്റപത്രം ഉടൻ സമര്‍പ്പിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈവയ്ക്കുകയായിരുന്നു.
പോലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസില്‍ സുരേഷ് ഗോപിയെ നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.