തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് കൂടി ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. നാല് എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആരിഫ് ഖാന് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താന്‍ ഇനിയും കാറിന് പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും വിമാനത്താവളത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.