KeralaNEWS

ബിനോയ് വിശ്വം തുടരുമോ, നാളെ സിപിഐ സംസ്ഥാന  സെക്രട്ടറി തെരഞ്ഞെടുപ്പ്

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള   തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്നും നാളെയുമായി സിപിഐയുടെ നേതൃയോഗം നടക്കുകയാണ്. നിലവിലെ ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വത്തിനു തന്നെ ചുമതല നൽകാനാണ് സാധ്യത

   സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ സംസ്ഥാന സംക്രട്ടറി സ്ഥാനത്തേക്ക് ഇനിയാരെന്ന് ഇന്നും നാളെയുമായി നടക്കുന്ന സിപിഐ നേതൃയോഗത്തിൽ തീരുമാനമായേക്കും. നിലവിൽ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ബിനോയ് വിശ്വത്തെ തന്നെ ചുമതലയേൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര നേതാക്കാൾ ഇതിനായി രണ്ടുദിവസം കേരളത്തിൽ തമ്പടിക്കും. ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവ്വാഹക സമിതിയംഗം ആനി രാജ എന്നിവരാണ് സംസ്ഥാനത്തെത്തുക. ഇവരുടെ നിരീക്ഷണത്തിൻകീഴിലായിരിക്കും യോഗം. ബിനോയ് വിശ്വത്തെ കാര്യമായ എതിർപ്പുകളില്ലാതെ പദവിയിലെത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുക.

Signature-ad

ഇന്ന് സിപിഐയുടെ നിർവ്വാഹക സമിതിയോഗം ചേരും. നാളെയാണ് സംസ്ഥാന കൗൺസിൽ യോഗം. രണ്ടിലും കേന്ദ്ര നേതാക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുക സംസ്ഥാന കൗൺസില്‍ യോഗത്തിലാണ്.

Back to top button
error: