CrimeNEWS

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പരുക്കേറ്റ അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് ആക്രമിച്ചതായാണ് യുവാക്കൾ പരാതി നൽകിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.

വീടിന് മുന്നിൽ വന്ന് യുവാക്കൾ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പുത്തൻപാലം രാജേഷിന്റെ ഭാര്യ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് യുവാക്കൾക്ക് മർദ്ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്.

Signature-ad

 

Back to top button
error: