NEWSWorld

ക്രിസ്തുമസ് ആഘോഷങ്ങളില്ലാതെ ബത്‌ലഹേം

ജറുസലേം: ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്ബോള്‍ യേശു പിറന്ന ബത്ലഹേമില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ കൂട്ടക്കുരുതി തുടരുന്ന ഗാസയില്‍ നിസഹായതയും നിലവിളിയും മാത്രമുള്ളപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ് ബത്ലഹേം.

ദിവസങ്ങളോളം തുടരുന്ന തിരുപ്പിറവി ആഘോഷങ്ങള്‍ ഒഴിവാക്കി. സംഗീതമോ അലങ്കാരങ്ങളോ ഇല്ല. കരോളില്ല. മധുരം വിതരണം ചെയ്യുന്ന സാന്താക്ലോസില്ല. എങ്ങും പ്രാര്‍ത്ഥന മാത്രം.

Signature-ad

ആയിരങ്ങള്‍ എത്താറുള്ള ബത്ലഹേമിലെ ചര്‍ച്ച്‌ ഒഫ് നേറ്റിവിറ്റിയും പരിസരവും വിജനമായി കിടക്കുകയാണ്. ഗാസയിലെ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബത്ലഹേം ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ച്‌ പാസ്റ്റര്‍ റവ. ഡോ. മുന്‍തര്‍ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കില്‍ ഗാസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലാകുമെന്നും മുന്‍തര്‍ ഐസക് ചൂണ്ടിക്കാട്ടി.

അതേസമയം ഗാസയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയര്‍ന്നു.നടത്തി.ഗാസ മുനമ്ബില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 152 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലുമാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്.

Back to top button
error: