KeralaNEWS

മകളുടെ വിവാഹം ;അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു

മലപ്പുറം: മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി മാലദ്വീപില്‍ നിന്നെത്തിയ അച്ഛൻ വിവാഹത്തലേന്ന് കുഴ‍ഞ്ഞുവീണ് മരിച്ചു.

മേലാറ്റൂര്‍ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്.മകള്‍ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. അതിനിടെയാണ് പിതാവ് കുഴഞ്ഞുവീണത്.

മാലദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ. 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം.

Signature-ad

ഭാര്യ റീന. മറ്റൊരു മകള്‍: റിയാകൃഷ്ണ.

Back to top button
error: