KeralaNEWS

നവകേരള സദസ് കേരള ഭൂപടത്തിന്റെ മാതൃകയിൽ  ശില്പരൂപത്തിലാക്കി ഉണ്ണി കാനായി

സർക്കാരിന്റെ നവകേരള സദസ് ശില്പ രൂപത്തിലൊരുക്കി പ്രശസ്ത ശില്പി ഉണ്ണി കാനായി. നവകേരള സദസിന്റെ സമാപനയോഗത്തിന്റെ ഭാഗമായി വട്ടിയൂർകാവ് മണ്ഡലത്തിനു വേണ്ടിയാണ് ചരിത്രസംഭവത്തിൻ്റെ  ശില്പമൊരുക്കിയത്.

അഞ്ച് അടി നീളത്തിലും രണ്ട് അടി വീതിയിലുമായി കേരളത്തിന്റെ മാതൃകയിലാണ് നിർമാണം. മൂന്നാഴ്ച സമയമെടുത്താണ് ശിൽപ്പം പൂർത്തിയാക്കിയതെന്ന് ഉണ്ണി കാനായി പറഞ്ഞു. മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും മുന്നോട്ട് നടക്കുന്ന രീതിയിലാണ് ശില്പത്തിന്റെ മാത‍ൃക. ആദ്യം മന്ത്രിമാരുടെ രൂപം കളിമണ്ണിൽ പത്ത് ഇഞ്ച് ഉയരത്തിൽ തീർത്തു. പിന്നീട് പ്ലാസ്റ്റർ ഒഫ് പാരീസിൽ മോൾഡ് എടുത്ത് മെറ്റൽ ഗ്ലാസ്സിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം മെറ്റാലിക്ക് നിറം പൂശി വുഡ് സ്റ്റാൻഡിൽ ഘടിപ്പിച്ചു. വട്ടിയൂർക്കാവിലെ സമാപന സമ്മേളത്തിൽ വച്ച് ശിൽപ്പം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

Back to top button
error: