IndiaNEWS

തമിഴ്മക്കളെ ചേർത്തുപിടിച്ച് കേരളം; ദുരിതാശ്വാസ സാധനങ്ങളുമായി മൂന്നാമത്തെ ലോഡ് തൂത്തുക്കുടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള കേരളത്തിന്‍റെ മൂന്നാമത്തെ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ തൂത്തുക്കുടിയിലെ കളക്ഷൻ സെന്‍ററിലെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് ദുരിതാശ്വാസ സഹായം എത്തിച്ചുനല്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ആദ്യലോഡ് തിരുനല്‍വേലിയിലെത്തിയതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിപറഞ്ഞ് രംഗത്തെത്തിയിരുന്നു. “കേരള സഹോദരങ്ങളുടെ സ്നേഹത്തിന് നന്ദി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

Signature-ad

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസുമാണ് കളക്ഷന്‍ സെന്‍ററുകളായി പ്രവര്‍ത്തിക്കുന്നത്.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാണ് സഹായം നല്‍കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്‍ററുകളില്‍ എത്തിക്കാം.തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തിനാണ് ഇതിന്‍റെ ചുമതല.

Back to top button
error: