KeralaNEWS

ഡിജിപി ഓഫീസിലേക്ക് മാർച്ച്;കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് എതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പൊലീസ് ബാരിക്കേഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കിയിൽ കെഎസ്‌യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണു.

Signature-ad

പിന്നാലെ നവ കേരള സദസിന്റെ ബോര്‍ഡുകള്‍ കെഎസ്‍യു പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.ഇതോടെ പോലീസ് ലാത്തി വീശി.ലാത്തി ചാര്‍ജ്ജിൽ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം പൊലീസിനിടയില്‍ സംഘപരിവാര്‍വല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി പറയണമെന്നും മാര്‍ച്ചിന് നേതൃത്വം നല്‍കിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Back to top button
error: