ന്യൂഡൽഹി: ഒരു മതന്യൂനപക്ഷത്തോടും കേന്ദ്ര സർക്കാരിന് വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.
ലോകത്ത് പലയിടത്തും പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും പാഴ്സി ഇന്ത്യയില്‍ ഒരു സുരക്ഷിത താവളം കണ്ടെത്തി. അവര്‍ രാജ്യത്ത് സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കുന്നു. ഇന്ത്യക്ക് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവും ഇല്ലെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുകെ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.