KeralaNEWS

തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കായി സഹായം നൽകാൻ കേരളം; അരി മുതൽ തോർത്ത് വരെ… ഒപ്പമുണ്ട് മലയാളികൾ

തിരുവനന്തപുരം: തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കായി സഹായം നൽകാൻ കേരളം. എം ജി രാജമാണിക്യത്തെ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിയോഗിച്ചു. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ ആണ് സഹായം നല്കുവാന്‍ ഉദേശിക്കുന്നത്.

കിറ്റില്‍ ഉള്‍പ്പെടുത്തി നല്കുവാന്‍ ഉദേശിക്കുന്ന വസ്തുക്കള്‍

Signature-ad

1. വെള്ള അരി/White Rice – 5 കിലോ/kg
2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
3. ഉപ്പ്/Salt – 1 കിലോ/kg
4. പഞ്ചസാര/Sugar – 1 കിലോ/kg
5. ഗോതമ്പു പൊടി/Wheat Flour – 1 കിലോ/kg
6. റവ/Rava – 500 ഗ്രാം/gms
7. മുളക് പൊടി/Chilli Powder –  300 ഗ്രാം/gms
8. സാമ്പാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms
9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms
10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
12. ബക്കറ്റ്/Bucket -1
13. കപ്പ്/Bathing Cup – 1
14. സോപ്/Soap – 1
15. ടൂത്ത് പേസ്റ്റ്/Tooth paste – 1
16. ടൂത്ത് ബ്രഷ്/Tooth Brush – 4
15. ചീപ്പ്/Comb – 1
16. ലുങ്കി/Lungi – 1
17. നൈറ്റി/Nighty – 1
18. തോര്‍ത്ത്/towel – 1
19. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റര്‍
20. സാനിറ്ററി പാഡ്/Sanitary Pad – 2  പാക്കെറ്റ്/Packet

മുകളില്‍ നല്‍കിയിട്ടുള്ള വസ്തുക്കള്‍ ഒരു കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാന്‍ ഉചിതം. അല്ലാതെ ലഭിച്ചാലും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കളക്ഷന്‍ പോയിന്‍റ്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം.

Back to top button
error: