പിതാവിനൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന നൈന എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ക്ഷേത്രത്തിന് സമീപമുള്ള മാവിൻതോട്ടത്തിന് സമീപത്തുവച്ചായിരുന്നു പുലിയുടെ ആക്രമണം.
ചാടിവീണ പുലി നൈനയെ കടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ബഹളം വെക്കുകയും സഹായത്തിനായി മറ്റുള്ളവരെ വിളിക്കുകയും ചെയ്തു. അപ്പോഴേക്ക് നൈനയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം പുലി ഓടിമറഞ്ഞിരുന്നു.
ബിജ്നോറില്‍ ഒമ്ബതുമാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 19-ാമത്തെ ആളാണ് നൈന. കരിമ്ബിൻപാടത്ത് വച്ച് 13-കാരനെ പുലി കൊന്നതാണ് ഇതിന് മുമ്ബുണ്ടായ സംഭവം.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണ ഗ്രാമത്തില്‍ പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും അവര്‍ നടപടിയൊന്നും കൈക്കൊണ്ടില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു.