ലഖ്നൗ: ലഖ്നൗവിലെ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ തീപിടിച്ചതിനെ തുടന്ന് യുവതിയും കുഞ്ഞും മരിച്ചു. ലഖ്നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലാണ് ദാരുണ സംഭവം. ഫയർഫോഴ്സ് എത്തിയാണ് ഓപ്പറേഷൻ തിയറ്ററിലെ തീയണച്ചത്. സർജറിക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്ക് എത്തിച്ച കുട്ടിയുമാണ് മരിച്ചത്. കടുത്ത പുകയെ തുടർന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്ന മറ്റുരോഗികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെന്നും അധികൃതർ പറഞ്ഞു.
Related Articles
മാനസാന്തരമുണ്ട്, മാപ്പു പറയാമെന്ന് തൃത്താലയിലെ വിദ്യാര്‍ത്ഥി; കേസെടുക്കാനാകില്ലെന്ന് പൊലീസ്
January 22, 2025
എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത; പരസ്യമായി തള്ളിപ്പറഞ്ഞ് ശിവരാജന്
January 22, 2025
ജാഗ്രത!!! ഇന്നു മൂന്നു ഡിഗ്രി വരെ ചൂടു കൂടും; നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
January 22, 2025
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍
January 22, 2025