പത്തനംതിട്ട: തെക്കന്‍ കേരളത്തില്‍ പരക്കെ മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ മഴ കിട്ടുന്നുണ്ട്.പത്തനംതിട്ടയിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോമൊറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തില്‍ ഡിസംബര്‍ 18 വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.