കൊച്ചി: എറണാകുളം കാലടിയില്‍ പെട്രോള്‍ പമ്പില്‍ മദ്യപ സംഘത്തിന്‍റെ ആക്രമണം. മൂന്ന് പേര്‍ ചേര്‍ന്ന് പമ്പിലെ മാനേജറേയും ജീവനക്കാരെയും ആക്രമിച്ചു. കാലടി മേക്കലടി സ്വദേശി ബിനുവിനെതിരെയും കണ്ടാല്‍ അറിയുന്ന രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബിനുവിന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ പമ്പിലെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.
Related Articles
ഇ.പിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്ന്; റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി
December 28, 2024
പെരിയയില്‍ സി.ബി.ഐ വരാതിരിക്കാന്‍ പതിനെട്ടടവും പയറ്റി; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ
December 28, 2024
സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
December 28, 2024
Check Also
Close