NEWS

ഭക്ഷണത്തിന്റെ വില അറിയണമെങ്കിൽ ഒരു ദിവസം പട്ടിണി കിടക്കണം

ഹൃദയത്തിനൊരു ഹിമകണം 12

 റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുകയാണ് ഒരമ്മയും മക്കളും. പലതും പറഞ്ഞു കഴിഞ്ഞ് അമ്മ മക്കളോട് പറഞ്ഞു:

Signature-ad

“നാളെ നമ്മൾ ഉപവാസം അനുഷ്ഠിക്കുന്നു…”
അപ്പോൾ മക്കളിൽ ഒരാൾ ചോദിച്ചു, “എന്തിന്?”
അമ്മ പറഞ്ഞു:

“പണ്ട് ഞങ്ങളും, ഞങ്ങൾക്ക് മുൻപുള്ള മുൻതലമുറക്കാരും അനുഭവിച്ച പട്ടിണിയുടെയും ക്ഷാമത്തിന്റെയും സ്മരണ പുതുക്കാനാണ്; അത് പുതിയ തലമുറ അറിയാൻ കൂടി വേണ്ടിയാണ് ഉപവാസം.”

ഭക്ഷണത്തിന്റെയൊക്കെ വില മനസ്സിലാക്കണമെങ്കിൽ ഒരു ദിവസം പട്ടിണി കിടക്കണം.
ഇനി ഭക്ഷണം കഴിക്കുമ്പോൾ ഓർക്കുക, അപ്പം എത്ര ചെറുതാണെങ്കിലും, അതിന്റെ പാതി, മറ്റുള്ളവർക്കും കൂടെ വേണ്ടിയാണ്.

അവതാരക: അജിമോൾ സുനിൽ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: