അങ്കാറ : ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പറഞ്ഞ് തീരുന്നതിന് പിന്നാലെ ഇരിപ്പിടത്തില്‍ നിന്ന് കുഴഞ്ഞ് വീണ് തുര്‍ക്കി എം പി ഹസൻ ബിറ്റ്മെസ്.
യാഥാസ്ഥിതിക ഫെലിസിറ്റി പാര്‍ട്ടിയുടെ അംഗമാണ് 53 കാരനായ ഹസൻ ബിറ്റ്മെസ് . തുര്‍ക്കി പാര്‍ലമെന്റ് പൊതു അസംബ്ലിയില്‍ ഇസ്രായേലിനെതിരെ പറഞ്ഞ് പൂര്‍ത്തിയാക്കും മുൻപ് അദ്ദേഹം നിലത്ത് വീഴുകയായിരുന്നു. പിന്നാലെ അബോധാവസ്ഥയിലുമായി .
പെട്ടെന്ന് തന്നെ നിയമസഭയിലെ സഹ അംഗങ്ങള്‍ ഹസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.