തിരുവല്ല: ജവാൻ റം ബോട്ടിലില്‍ അളവ് കുറഞ്ഞ സംഭവത്തിൽ തിരുവല്ല ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിനെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി.
ലീഗല്‍ മെട്രോളജി നെറ്റ്
കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്.
ഒരു ലിറ്റര്‍ ജവാൻ ബോട്ടിലില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. രേഖാമൂലം പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.
സംഭവത്തില്‍ തിരുവല്ല കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ബിവറേജസ് കോര്പ്പറേഷന് വേണ്ടി ജവാൻ റം നിര്‍മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ്.