KeralaNEWS

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

   കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), 26ാംമൈല്‍ പുല്‍പ്പാറ ബിനു പി.പി. (44) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 3.45-ന് പേട്ട സ്‌കൂളിന് സമീപം സ്വകാര്യ ബസ്സിൽ ബൈക്കിടിച്ചായിരുന്നു അപകടം. കോട്ടയത്തു നിന്ന് നെടുങ്കണ്ടത്തിനു പോയ സെന്റ് ജോർജ് ബസിലേയ്ക്ക്  എതിർ ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടുവന്ന ബൈക്കുമായി കൂട്ടിയിടിക്കു ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബിനു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിജോ ഇരുപത്തിയാറിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണമടഞ്ഞത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കെ.കെ റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

Back to top button
error: