മംഗളൂരു: വിജയപുരം അലിയാബാദ് വ്യവസായ മേഖലയിലെ രാജഗുരുരു ഭക്ഷ്യോല്പന്ന ഫാക്ടറിയില്‍ അട്ടിയിട്ട ചോളച്ചാക്കുകള്‍ മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു.
ബിഹാറില്‍ നിന്നുള്ള തൊഴിലാളികളായ കൃഷ്ണകുമാര്‍ (20), ദലാൻ മുഖിയ(40), രാജേഷ് മുഖിയ(25), രംബ്രീസ് മുഖിയ(29), ശംഭു മുഖിയ(26), ലുഖോ ജാദവ്(45), രാമ ബലക്(52) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം നടത്തി എട്ട് തൊഴിലാളികളെ പുറത്തെടുത്തെങ്കിലും ഒരാളൊഴികെ മരണപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഉടമ രാജകിഷോര്‍ ജയിൻ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കും. സര്‍ക്കാര്‍ സഹായവും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു