KeralaNEWS

ഉര്‍വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയും ബോളിവുഡ് താരം വരുണ്‍ ധവാനും കണ്ടുമുട്ടി, ‘സ്വപ്നതുല്യമായ പിറന്നാള്‍ ആഘോഷ’മെന്ന് കുഞ്ഞാറ്റ

      സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് സിനിമ താരങ്ങളായ ഉര്‍വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റ. തന്റെ വിശേഷങ്ങളെല്ലാം കുഞ്ഞാറ്റ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കയാണ് കുഞ്ഞാറ്റ. നടനൊപ്പമുള്ള ചിത്രത്തിനൊപ്പം വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

പിറന്നാള്‍ ആഘോഷിക്കാനായി കൊച്ചി മാരിയറ്റ് ഹോട്ടലില്‍ എത്തിയപ്പോഴാണ് വരുണ്‍ ധവാനേയും സുഹൃത്തുക്കളേയും കണ്ടത്. ‘സ്വപ്നതുല്യമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കിയ ദൈവത്തിന് നന്ദി. ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ ജന്മദിന സമ്മാനം’ എന്നാണ്  ഫോട്ടോയ്ക്ക് താഴെയുള്ള കുറിപ്പ്. മനോജ് കെ ജയനും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാര്‍ഥ പേര്. വിദേശത്ത് പഠിക്കുന്ന കുഞ്ഞാറ്റ അവധിക്കായി നാട്ടിലെത്തിയതാണ്. അടുത്തിടെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഉള്‍വശിയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞെങ്കിലും ഇരുവരും ഒരുമിച്ചാണ് മകളുടെ കാര്യങ്ങള്‍ നോക്കുന്നത്.

Back to top button
error: