KeralaNEWS

ഭർത്താവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വരവേ കാറിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍വെച്ച്‌ വീട്ടമ്മ കാറിടിച്ച്  മരിച്ചു.കോഴിക്കോട് ബീച്ച്‌ ആശുപത്രി കോമ്ബൗണ്ടില്‍ വച്ചായിരുന്നു സംഭവം.

  മങ്ങാട് സ്വദേശി തെക്കേത്തല പറമ്ബില്‍ ഷീനയാണ് (48) മരിച്ചത്.ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം.

 ഒരാഴ്ചയായി ഭര്‍ത്താവ് ശിവനെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഷീന ആശുപത്രിയിൽ തന്നെയായിരുന്നു. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു മടങ്ങാൻ വേണ്ടി മകന്റെ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്തുവെക്കുന്നതിനിടെ പാര്‍ക്ക് ചെയ്തിടത്തുനിന്ന് മുന്നോട്ടെത്തിയ മറ്റൊരു കാര്‍ ഷീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Signature-ad

ഗുരുതരമായ പരിക്കേറ്റ ഇവരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ.

Back to top button
error: