KeralaNEWS

കൊല്ലത്തു നിന്ന് പഠനയാത്ര പോയ 32 വിദ്യാർത്ഥികളും അധ്യാപകരും തൂവൽമല വനത്തിൽ അകപ്പെട്ടു,  ഇവരെ പുറത്തെത്തിക്കാൻ ശ്രമംതുടരുന്നു

    കൊല്ലം അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വിദ്യാർത്ഥികൾ ഉൾവനത്തിൽ അകപ്പെട്ടു. തൂവൽമല വനത്തിലാണ് കുട്ടികൾ കുടുങ്ങിക്കിടക്കുന്നത്.    മഴയെത്തുടർന്നാണ്  പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനങ്ങൾ  തടസ്റ്റപ്പെട്ടിരിക്കുകയാണ്.

വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു.

ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.

പ്രദേശത്തുള്ള രണ്ട് താത്ക്കാലിക വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ ഞായറാഴ്ച തൂവല്‍മലയിലേക്ക് ട്രക്കിങ്ങിന് പോയത്. മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വനംവകുപ്പിന്റെ ഒരു സംഘം ഇവരുടെ അടുത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം.

Back to top button
error: