8 പ്രധാന കേന്ദ്രങ്ങളെ വ്യത്യസ്ത വ്യവസായ, സാമ്ബത്തിക മേഖലകളായി വികസിപ്പിക്കുകയാണ് ലക്ഷ്യം.ഇതിനോടൊപ്പം വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയും തേക്കട മുതല്‍ മംഗലാപുരം വരെയും ആകെ 414.56 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 34,000 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും.
ഇതിന് ആവശ്യമായ ഭൂമി ലാൻഡ് പൂളിങ്ങിലൂടെ ലഭ്യമാക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഔട്ടര്‍ റിങ് റോഡിന്റെ ഭാഗമായി 5000 കോടി രൂപയുടെ വ്യവസായ ഇടനാഴി പദ്ധതി പ്രഖ്യാപിക്കുകയും 1000 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ആകെ 60000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ വരുമെന്നാണ് പ്രഖ്യാപനം.
തലസ്ഥാനത്തെ സാമ്ബത്തിക വികസന മേഖലകള്‍
∙ കോവളം (4.01 ചതുരശ്ര കിലോമീറ്റര്‍) – ആരോഗ്യ ടൂറിസം ഹബ്
∙ വിഴിഞ്ഞം (6.3 ച.കി.മീ)- ലോജിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള വ്യവസായ ടൗണ്‍ഷിപ്
∙ കാട്ടാക്കട (7.37 ച.കി.മീ) – ഗ്രീൻ ആൻഡ് സ്മാര്‍ട് വ്യവസായ ക്ലസ്റ്റര്‍
∙ നെടുമങ്ങാട് (5.58 ച.കി.മീ) – പ്രാദേശിക വ്യാപാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹബ്
∙ വെമ്ബായം (7.47 ച.കി.മീ) – മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സംസ്കരണ ക്ലസ്റ്റര്‍
∙ മംഗലാപുരം (6.37 ച.കി.മീ) – ലൈഫ് സയൻസിന്റെയും ഐടിയുെടയും ഹബ്
∙ കിളിമാനൂര്‍ (5.28 ച.കി.മീ) – കാര്‍ഷിക, ഭക്ഷ്യ സംസ്കരണ ഉപകരണങ്ങള്‍
∙ കല്ലമ്ബലം (8.28 ച.കി.മീ) – കാര്‍ഷിക, ഭക്ഷ്യ സംസ്കരണം.