KeralaNEWS

നാട്ടിലെത്തിയ പ്രവാസികള്‍ക്ക്  സംരംഭം തുടങ്ങാൻ വായ്പാ സൗകര്യവുമായി നോര്‍ക്ക, വിവരങ്ങള്‍

കോട്ടയം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ഡിസംബര്‍ 14 ന് വായ്‌പ്പാനിര്‍ണ്ണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു.

കോട്ടയം ശാസ്‌ത്രി റോഡിലെ ദര്‍ശന ആഡിറ്റോറിയത്തിലാണ് ക്യാമ്ബ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് വായ്‌പ്പാനിര്‍ണ്ണയ ക്യാമ്ബ് സംഘടിപ്പിക്കുന്നത്.

Signature-ad

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

മുപ്പത് ലക്ഷം രൂപ വരെയാണ് വായ്പ.സംശയങ്ങള്‍ക്ക് നോര്‍ക്കറൂട്ട്സ് ഹെഡ്‌ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 -കോട്ടയം നോര്‍ക്ക സെല്‍ നമ്ബര്‍ +91-8281004905 എന്നീ നമ്ബറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തിദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Back to top button
error: