NEWSPravasi

ഖത്തറില്‍  പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂര്‍ സ്വദേശി മരിച്ചു.
കൊടുവായൂര്‍  കൊയ്മാര്‍ാടത്ത് അനുഗ്രഹ നിവാസില്‍ പി ജയരാജന്റെയും കെ ലീലാവതിയുടേയും മകന്‍ പ്രസാദ് (47)ആണ് മരിച്ചത്.

ദോഹയില്‍ ലിഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഈ മാസം 16ന് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലിരിക്കേ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം.
ഭാര്യ ശുഭ.

Back to top button
error: