നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രമാണ് ഭഗവന്ത് കേസരി. തെലുങ്കിൽ വൻ ഹിറ്റായി മാറിയ ചിത്രമാണ് ഭഗവന്ത് കേസരി. തെലുങ്കിന്റെ ആവേശമായ ബാലയ്യ നായകനായ ചിത്രം പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണ് നേടിയത്. കോടികൾ വാരിയ ഭഗവന്ത് കേസരിയുടെ ഒടിടിയിൽ റിലീസ് ചെയ്തു
രാജ്യമെമ്പാടും പ്രേക്ഷകരെ നേടാൻ ബാലയ്യയുടെ ചിത്രമായ ഭഗവന്ത് കേസരിക്ക് കഴിഞ്ഞു എന്നതിനാൽ ഒടിടിയിലും വിജയമാകാനാണ് സാധ്യത. ഭഗവന്ത് കേസരി ആമസോൺ പ്രൈം വീഡിയോയിലാണ് പ്രദർശനം. ബാലയ്യയുടെ ഭഗവന്ത് കേസരി 130.01 കോടിയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.
സംവിധാനം നിർവഹിച്ചത് അനിൽ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത കേസരി കളക്ഷനിൽ യുഎസിലും റെക്കോർഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറി.
ബാലയ്യയുടെയും ശ്രീലീലയുടെയും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരിൽ മിക്കവരും അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തിൽ കാജൽ അഗർവാൾ, അർജുൻ രാംപാൽ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയപ്പോൾ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവർ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഒരു ക്ലീൻ ഫാമിലി എന്റർടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാൽ എല്ലാത്തരം പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വൺമാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.