പത്തനംതിട്ട:ശബരിമലയില്‍ ആറ് വയസുകാരിയെ പാമ്ബുകടിച്ചു.കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് പാമ്ബിന്റെ കടിയേറ്റത്.
സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആന്‍റി സ്‌നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ സംഭവമാണിത്.