വയനാട്: ഷെഡ്ഡിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.തരുവണ പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനുസമീപത്തെ തേനോത്തുമ്മല്‍ വെള്ളൻ (70) ആണ് മരിച്ചത്.
വെള്ളന്റെ ഭാര്യ തേയിക്ക് കൈയ്ക്കുംകാലിനും പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും വീടിനോടു ചേര്‍ന്നുനിര്‍മിച്ച ഷെഡ്ഡിലാണ് താമസിക്കുന്നത്. സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളാണ് ഷെഡ്ഡില്‍നിന്ന് തീയുംപുകയും ഉയരുന്നതുകണ്ടത്. ഓടിക്കൂടിയ ഇവർ വെള്ളമൊഴിച്ചാണ് തീകെടുത്തിയത്.
തേയിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: അണ്ണൻ, വനജ, മണി, ബിന്ദു. മരുമക്കള്‍: കുഞ്ഞിരാമൻ, ലീല.