KeralaNEWS

ട്രെയിൻ വിട്ടതിനെ തുടര്‍ന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

നാഗർകോവിൽ: നിര്‍ത്തിയിട്ട ട്രെയിനിലെ ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടപ്പോൾ  ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം.

മധ്യപ്രദേശില്‍ നിന്നും വന്ന ഇരുപതംഗ സംഘത്തിലെ രാം സുശീല്‍ തിവാരി(70) ആണ് കോട്ടാര്‍ റെയില്‍വെ സ്റ്റേഷനില്‍ മരിച്ചത്.

നിര്‍ത്തിയിട്ട ട്രെയിനിലെ ശൗചാലയത്തില്‍ പോയതായിരുന്നു തിവാരി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ധൃതിയില്‍ ഇറങ്ങാൻ ശ്രമിച്ചപ്പോള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

Signature-ad

കന്യാകുമാരി സന്ദര്‍ശിച്ച സംഘം രാമേശ്വരത്തേക്ക് പോകാനാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.ഇതിനിടെ ശുചിമുറിയിൽ പോകാനായി ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ കിടന്ന ട്രയിനില്‍ ഇദ്ദേഹം കയറുകയായിരുന്നു.

Back to top button
error: