KeralaNEWS

ഡെങ്കിപ്പനി ബാധിച്ച്‌ മൂന്നു മാസം ഗർഭിണിയായ  ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന  ഡോക്ടര്‍ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസാണ് (31) മരിച്ചത്.ദന്ത ഡോക്ടറായിരുന്നു.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന മുംതാസിനെ ഡെങ്കി പനി ബാധിച്ചതോടെ ആദ്യം എസ്.എ.ടി യിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Signature-ad

ഭര്‍ത്താവ്: ഡോ സഫീര്‍ (പ്രൊഫസര്‍ എൻ.ഐ.ടി കോഴിക്കോട്) മക്കള്‍ : ഖദീജ, നൂഹ്‌.

Back to top button
error: