കായംകുളത്ത് ഷവായ് ചിക്കൻ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.
താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യവഭാഗം ജീവനക്കാരെത്തി പൂട്ടിച്ചത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതിനെ തുടർന്നാണ് നടപടി.
ഞായറാഴ്ച രാത്രിയാണ് കിങ് കഫേ ഹോട്ടലില്‍നിന്ന് ഷവായ് ചിക്കൻ കഴിച്ച 20ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.കഴിഞ്ഞ ദിവസം എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു. കാക്കനാട്ടെ ആര്യാസ് ഹോട്ടലില്‍നിന്ന് നെയ്റോസ്റ്റും വടയും കഴിച്ചതിന് പിന്നാലെ ഇരുവർക്കും ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.