ആലപ്പുഴ: വന്ദേഭാരത് മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടി പ്രതിഷേധം.
ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകളോളം വഴിയിൽ പിടിച്ചിടുന്നതും ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് സാധാരണ ട്രെയിനുകളിൽ കൂടുതൽ എ.സി കോച്ചുകൾ കൊണ്ടുവരുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും ആരിഫ് എം പി പറഞ്ഞു.
കെ റയിൽ പോലുള്ള പദ്ധതികൾക്ക് അനുമതി നൽകാതെയും കൂടുതൽ ട്രെയിനുകൾ അനുവദിക്കാതെയും കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നതെന്നും എം പി കൂട്ടിച്ചേര്‍ത്തു.