NEWSSports

ഫുട്ബോൾ ലോകകപ്പ് യോഗ്യത: നവംബർ 21 ന് ഇന്ത്യ – ഖത്തർ മത്സരം

ഭുവനേശ്വർ:2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ നാളെ ഇന്ത്യ ഖത്തറുമായി ഏറ്റുമുട്ടും.ഒറീസയിലെ ഭുവനേശ്വറിൽ വച്ചാണ് മത്സരം.
 21 ചൊവ്വാഴ്ച ഖത്തര്‍ സമയം വൈകുന്നേരം 4.30നാണ് ഭുവനേശ്വറില്‍ മത്സരത്തിന് കിക്കോഫ് വിസില്‍ മുഴങ്ങുന്നത്. 2024 ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ ഓരോ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. അടുത്തവര്‍ഷം ജൂണ്‍ 11നാണ് ഇന്ത്യൻ ടീം ഖത്തറില്‍ കളിക്കുന്നത്.

ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ദോഹയില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 8-1 എന്ന തകര്‍പ്പൻ സ്കോറിന് തരിപ്പണമാക്കിയപ്പോള്‍, കുവൈത്തില്‍ നടന്ന എവേ മാച്ചിൽ ഇന്ത്യ(1-0) വിജയം നേടിയിരുന്നു.

ശക്തരായ എതിരാളികളെ അവരുടെ മണ്ണില്‍ പിടിച്ചുകെട്ടിയ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ വീഴ്ത്തികൊണ്ട് മിന്നും വിജയം കുറിച്ചാണ് രണ്ടാം അങ്കത്തിനൊരുങ്ങുന്നത്.

Back to top button
error: