KeralaNEWS

ഇറാനിയന്‍ പെണ്‍കുട്ടിക്ക് മലയാളി വരന്‍.!!

റാനിൽ നിന്നുള്ള മുസ്ലിം പെൺകുട്ടിക്ക് ഹൈന്ദവനായ മലയാളി യുവാവ് വരൻ.
നേഴ്‌സിങ് പഠിക്കാന്‍ ഇറാനില്‍ നിന്നും കേരളത്തിലെത്തിയ ഹെൻഗാമെ എന്ന യുവതിയെയാണ് പാലക്കാട് സ്വദേശിയായ വിഷ്ണു എന്ന യുവാവ് വിവാഹം കഴിച്ചത്.
  പഠനത്തിനിടയിൽ മലയാളിയായ വിഷ്ണുവുമായി ഇവർ പ്രണയത്തിലാകുകയായിരുന്നു.
ഇരുവരുടെയും പ്രണയത്തിനൊപ്പം വീട്ടുകാർ കൂടി നിന്നതോടെയാണ് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയത്.  ഇരുവരുടെയും വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതം മൂളുകയായിരുന്നു. വിവാഹ ശേഷം കേരളത്തിലാണ് വധു ഉള്ളത്.
ഒരേ കോളേജിലാണ് വിഷ്ണുവും യുവതിയും  പഠിച്ചത്. വിഷ്ണു ഫാർമസി കോഴ്സാണ് പഠിച്ചത്
ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോള്‍ ആദ്യം പലരും വിലക്കി. വ്യത്യസ്ത സംസ്‌കാരവും രാജ്യവും ഭാഷയും ഉള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആര്‍ക്കും ദഹിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തിൽ ഉറച്ചു നിന്നതോടെ പിന്നീട്  കുടുംബാംഗങ്ങള്‍  പിന്തുണക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: